ഫെബ്രുവരി 07 / 2018
ഒരുപാട് നാളുകളായി എഴുതണമെന്ന ആഗ്രഹം വെറും ആശ മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളം പിന്നിട്ടിട്ടും എഫ്ലുവിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല.
ചിലപ്പോൾ നിഷേദാത്മക ചിന്ത . മറ്റുചിലപ്പോൾ വിഷാദം. അതുമല്ലെങ്കിൽ നിരാശ, അലസത, ഇവയിലേതെങ്കിലും തടസ്സമായി എഴുത്തിനും മനസിനുമിടയിൽ നിന്നു.
എപ്പോഴൊക്കെയോ വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ ചിന്തകൾ കാടുകയറി. കുളിമുറിയിൽ മൂളിപ്പാട്ടിന് പകരം ചിന്തകളാണ് അകമ്പടിചേരുന്നത് - എഴുതണമെന്ന വിറളിപിടിച്ച ചിന്ത.
ശാന്തമായ അന്തരീക്ഷമുണ്ടായപ്പോൾ മനസ്സ് ഇരുണ്ടുകാർമൂടി കിടന്നു. ആര്യമോൾ കളിയാക്കുന്നതുപോലെ ശൈലി നഷ്ടപ്പെട്ടിരിക്കുന്നു. തുന്നിച്ചേർത്ത അലങ്കാരങ്ങളുള്ള കുപ്പായംപോലെ എന്റെ ഭാഷയും അലോസരപ്പെടുത്തുന്നുണ്ടാവാം. സാരമില്ല.. സ്വയം ആശ്വസിക്കാനെങ്കിലും എനിക്കിപ്പോൾ കഴിയുന്നതിൽ അതിശയം തോന്നുന്നു.
വീണ്ടും എഴുത്തു കാടുകയറുന്നു....... പാതകൾ മാറി - പരന്നൊഴുകുന്ന നദിപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ദിക്കറിയാതെ പായുന്ന ചിതറിയ രഥത്തിലെ കുതിരയെപ്പോലെ.
ഇവിടെ ഈ വായനാമുറിയിലെങ്കിലും ആരും എന്നെ ശ്രദ്ധിക്കാതിരുന്നെങ്കിൽ...! ഏകാന്തത അതിന്റെ അദൃശ്യമായ ആവരണത്താൽ എന്നെയും മൂടിയിരുന്നെങ്കിൽ ...!
ഹാ! എങ്കിൽ ഞാനെത്ര പുഞ്ചിരിച്ചേനെ ..!
വീണ്ടും മനസ്സിലേക്ക് വരുന്നത് മുഖങ്ങളാണ്. അവ്യക്തവും വ്യക്തവുമായ മുഖങ്ങൾ!......പൂർത്തീകരിക്കാത് ത സ്വപ്‌നങ്ങൾ, ആശയങ്ങൾ, തുടക്കമറിയാത്ത ചിന്തകൾ.
ഇന്നിപ്പോൾ വ്യക്തി ബന്ധങ്ങൾ എനിക്ക് ബന്ധനങ്ങളാണ്. അവർക്കിടയിൽ നിൽക്കുമ്പോൾ - കലപില കൂട്ടുന്ന കവലയിലെ ആൾക്കൂട്ടത്തിനിടയിൽ പെട്ട് പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുന്ന ഒരാളാണ് ഞാനെന്നു തോന്നും ! എത്രയും വേഗം അങ്ങ് ദൂരെയുള്ള ദ്വീപിലെ ഏകാന്ത വസതിയിൽ... നിലാവെളിച്ചത്തിൽ... തിരകളടങ്ങിയ ആഴിയിലേക്ക് ഒരുപാട് വൈകിയും നോക്കിയിരിക്കാൻ തോന്നും . അതൊരു സുഖമുള്ള അനുഭവമാണ്.
ചുവന്ന റോസാപുഷ്പങ്ങളുള്ള.. എന്റെ വേലികെട്ടുള്ള ചെറിയ ഉദ്യാനം. ആരും തന്നെ വരാനില്ലെങ്കിലും ഞാൻ എന്തിനാണ് അവയ്ക്കു വേലികൾ തീർത്തത്.....?! .........വെറുതെ!
ഒരുപാട് നാളുകളായി എഴുതണമെന്ന ആഗ്രഹം വെറും ആശ മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളം പിന്നിട്ടിട്ടും എഫ്ലുവിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല.
ചിലപ്പോൾ നിഷേദാത്മക ചിന്ത . മറ്റുചിലപ്പോൾ വിഷാദം. അതുമല്ലെങ്കിൽ നിരാശ, അലസത, ഇവയിലേതെങ്കിലും തടസ്സമായി എഴുത്തിനും മനസിനുമിടയിൽ നിന്നു.
എപ്പോഴൊക്കെയോ വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ ചിന്തകൾ കാടുകയറി. കുളിമുറിയിൽ മൂളിപ്പാട്ടിന് പകരം ചിന്തകളാണ് അകമ്പടിചേരുന്നത് - എഴുതണമെന്ന വിറളിപിടിച്ച ചിന്ത.
ശാന്തമായ അന്തരീക്ഷമുണ്ടായപ്പോൾ മനസ്സ് ഇരുണ്ടുകാർമൂടി കിടന്നു. ആര്യമോൾ കളിയാക്കുന്നതുപോലെ ശൈലി നഷ്ടപ്പെട്ടിരിക്കുന്നു. തുന്നിച്ചേർത്ത അലങ്കാരങ്ങളുള്ള കുപ്പായംപോലെ എന്റെ ഭാഷയും അലോസരപ്പെടുത്തുന്നുണ്ടാവാം. സാരമില്ല.. സ്വയം ആശ്വസിക്കാനെങ്കിലും എനിക്കിപ്പോൾ കഴിയുന്നതിൽ അതിശയം തോന്നുന്നു.
വീണ്ടും എഴുത്തു കാടുകയറുന്നു....... പാതകൾ മാറി - പരന്നൊഴുകുന്ന നദിപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ദിക്കറിയാതെ പായുന്ന ചിതറിയ രഥത്തിലെ കുതിരയെപ്പോലെ.
ഇവിടെ ഈ വായനാമുറിയിലെങ്കിലും ആരും എന്നെ ശ്രദ്ധിക്കാതിരുന്നെങ്കിൽ...! ഏകാന്തത അതിന്റെ അദൃശ്യമായ ആവരണത്താൽ എന്നെയും മൂടിയിരുന്നെങ്കിൽ ...!
ഹാ! എങ്കിൽ ഞാനെത്ര പുഞ്ചിരിച്ചേനെ ..!
വീണ്ടും മനസ്സിലേക്ക് വരുന്നത് മുഖങ്ങളാണ്. അവ്യക്തവും വ്യക്തവുമായ മുഖങ്ങൾ!......പൂർത്തീകരിക്കാത്
ഇന്നിപ്പോൾ വ്യക്തി ബന്ധങ്ങൾ എനിക്ക് ബന്ധനങ്ങളാണ്. അവർക്കിടയിൽ നിൽക്കുമ്പോൾ - കലപില കൂട്ടുന്ന കവലയിലെ ആൾക്കൂട്ടത്തിനിടയിൽ പെട്ട് പുറത്തു കടക്കാനാവാതെ ശ്വാസം മുട്ടുന്ന ഒരാളാണ് ഞാനെന്നു തോന്നും ! എത്രയും വേഗം അങ്ങ് ദൂരെയുള്ള ദ്വീപിലെ ഏകാന്ത വസതിയിൽ... നിലാവെളിച്ചത്തിൽ... തിരകളടങ്ങിയ ആഴിയിലേക്ക് ഒരുപാട് വൈകിയും നോക്കിയിരിക്കാൻ തോന്നും . അതൊരു സുഖമുള്ള അനുഭവമാണ്.
ചുവന്ന റോസാപുഷ്പങ്ങളുള്ള.. എന്റെ വേലികെട്ടുള്ള ചെറിയ ഉദ്യാനം. ആരും തന്നെ വരാനില്ലെങ്കിലും ഞാൻ എന്തിനാണ് അവയ്ക്കു വേലികൾ തീർത്തത്.....?! .........വെറുതെ!
ഇതെന്റേതാണെന്ന അവകാശവാദമാണോ?... അതോ.. എനിക്ക് ഈ ചെറിയ- വലിയ ദ്വീപിൽ ഇത്രമാത്രം മതിയെന്നാണോ?
രണ്ടാണെങ്കിലും ഞാൻ വിദൂരമായെങ്കിലും മറ്റൊരാളുടെ അധിനിവേശം ചിന്തിക്കുന്നുണ്ടെന്നല്ലേ ?!... അറിയില്ല.
ആരെങ്കിലും എത്തിയേക്കാം. കാരണം എല്ലാവരും ഇന്ന് ഏകാന്തമായ തുരുത്തുകൾ തേടി അലയുന്നവരാണ്. ബാഹ്യലോകത്തിലെ ബഹളങ്ങളിൽനിന്നൊഴിഞ്ഞു പച്ചപ്പും ഏകാന്തതയും തേടി അലയുന്നവരാണ് എനിക്കറിയാവുന്ന മുഖങ്ങളിൽ പലതും. ആകട്ടെ. ഓരോ രാജ്യങ്ങളും മുൻപ് ആരൊക്കെയോ ഏകാന്തതതേടി വന്ന് ഇന്ന് ജനനിബിഢമായതാവണം. ....വികാരങ്ങളുടെ അടിമകളുടെ പരമ്പര.
ഞാനും നീയും ഈ ലോകവും. ഒരുപക്ഷെ ജീവനുള്ള എല്ലാ പ്രപഞ്ചങ്ങളും വികാരങ്ങളുടെ അടിമകളാവാം.
വികാരങ്ങൾ എന്നാണ് വിശപ്പായി തീർന്നത് ?!
എനിക്ക് പനിക്കുന്നുണ്ടോ?! അതോ മകരമാസത്തിലവശേഷിച്ച മഞ്ഞിന്റെ കുളിരോ... എന്താണെങ്കിലും അതെന്റെ ചിന്തയെ പിടിച്ചുകെട്ടിയിരിക്കുന്നു. കണ്ണുമൂടിക്കെട്ടിയ ചിന്തയ്ക്ക് ശരീരത്തിന്റെ ചലനങ്ങൾ അറിയാതെ വയ്യ.
എഴുതണമെന്നാഗ്രഹിച്ചതൊന്നും ഇപ്പോഴുമെഴുതിയിട്ടില്ല !
പുഞ്ചിരിക്കാൻ ശ്രമിച്ചിട്ടുണ്ട്...അനേകം തവണ.
അപ്പോഴൊക്കെയും ഇടറിപ്പോയ എന്റെ ശബ്ദം പോരാഴ്മകളുടെ കൂമ്പാരങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ നഷ്ടങ്ങൾ - കണ്ണീരിന്റെ ഉപ്പുനിറഞ്ഞതാക്കിയിട്ടുണ്ട് . ഞാനും ഞാൻ ഇപ്പോഴും സ്നേഹിക്കാൻ ശ്രമിക്കുന്ന സർവകലാശാലയിലെ മുഖങ്ങളും. ഒക്കെയും പോകട്ടെ .
വർഷങ്ങൾ നീണ്ട വിഷാദം പിന്നെയും പിരിമുറുക്കുന്നു. ആരോ പറഞ്ഞതുപോലെ അവയൊക്കെയും നിഗൂഢമായിരിക്കട്ടെ. നിഗൂഢത...! മനുഷ്യ സമൂഹത്തിൽ ഏറ്റവും ആകർഷണീയതയുള്ള വാക്ക്. അത് വാക്കായി, വരയായി, വ്യക്തിയായി, വ്യക്തിഹത്യയായി മാറുന്നു.
ഞാനറിയുന്ന ഈ കലാലയം അംഗീകരിക്കാനല്ല, സ്വയം അംഗീകരിക്കപ്പെടാനും ശ്രദ്ധനേടാനുമുള്ളതാണ്. രണ്ടുപേർക്കിരിക്കാവുന്ന ഇരിപ്പിടത്തിൽ കാലുകൾ വിടർത്തി, വിശാലമായ ഇരുന്ന് മറ്റൊരാളെക്കൂടി കടന്നുവരാൻ പോലും അനുവദിക്കാതെ നിലകൊള്ളുന്നവർ.
ഇവിടെ എനിക്കുചുറ്റുമുള്ളവർ എന്നെ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ ആശ്വാസമാണ്. കരിമ്പടത്തിലേയ്ക് നുഴഞ്ഞു കയറി വെളിച്ചത്തിന്റെ കൂർത്ത ശരങ്ങളേൽക്കാതെ കണ്ണുതുറന്നു കിടക്കുന്നതുപോലെ.
ഹാ! ശാന്തം. പ്രശാന്തം. വാക്കിലെങ്കിലുമെന്റെ ലോകം !
എനിക്ക് രാത്രികൾ വേണം. ഞാനും എന്റെ പ്രിയപ്പെട്ട വരികളും ഈണവും മാത്രമുള്ള നിശബ്ദതയുടെ രാത്രികൾ .
മനുഷ്യനെന്ന കൂറ്റൻ കടൽത്തിരകളിൽ നിന്നകന്നൊരു ദ്വീപ്. ഏകാന്തത. രാത്രി. സംഗീതം.
ഹാ. ഇനി ഞാനുറങ്ങട്ടെ !

ഇഫ്ളുവിലെ ക്രിക്കറ്റ് - കാഴ്ചയുള്ളവർക്കും ഇല്ലാത്തവർക്കും പിന്നെ കണ്ണുമൂടി കെട്ടിയവർക്കും......ആദ്യവർഷങ് ങളിൽ ഞാൻ കേട്ടിരുന്ന ഗിറ്റാറിന്റെയും വയലിന്റെയും പുല്ലാങ്കുഴലിന്റെയും ശബ്ദം,........ രാവും പകലും മാറിമാറിയെത്തുന്ന സുരക്ഷാ ജീവനക്കാർ,.... സൈക്കിളുകൾ, ജോഗേഴ്‌സ് പാർക്കിലെ ചുവന്നതും വെളുത്തതുമായ റോസാപുഷ്പങ്ങൾ...... വി. സി. ലോണിലെ ഉയരത്തിലുള്ള തറകെട്ടിയ ആധുനിക കൊടിമരവും അതിൽ വിടർന്നു പാറുന്ന മൂവർണക്കൊടിയും,........ റീഡിങ് റൂമിൽ സ്ഥിരമായി കാണുന്ന പരിചയപ്പെടാത്ത മുഖങ്ങൾ,......... വൈകിയാണെങ്കിലും ചിരിക്കാൻ പഠിച്ച , മത്സരം കണ്ണിലൊളിപ്പിച്ച എന്റെ കൂട്ടുകാർ, .........ചായം പൂശിയ മരങ്ങൾ,.... തണുത്ത മടിപിടിച്ച പ്രഭാതങ്ങൾ ! ........ഉള്ളുനുറുങ്ങുന്ന വേദനകൾ സമ്മാനിക്കുന്ന, ആത്മബന്ധമില്ലാത്ത .
പുഞ്ചിരിക്കാൻ ശ്രമിച്ചിട്ടുണ്ട്...അനേകം തവണ.
അപ്പോഴൊക്കെയും ഇടറിപ്പോയ എന്റെ ശബ്ദം പോരാഴ്മകളുടെ കൂമ്പാരങ്ങളിലേയ്ക്ക് വലിച്ചെറിഞ്ഞ നഷ്ടങ്ങൾ - കണ്ണീരിന്റെ ഉപ്പുനിറഞ്ഞതാക്കിയിട്ടുണ്ട് . ഞാനും ഞാൻ ഇപ്പോഴും സ്നേഹിക്കാൻ ശ്രമിക്കുന്ന സർവകലാശാലയിലെ മുഖങ്ങളും. ഒക്കെയും പോകട്ടെ .
വർഷങ്ങൾ നീണ്ട വിഷാദം പിന്നെയും പിരിമുറുക്കുന്നു. ആരോ പറഞ്ഞതുപോലെ അവയൊക്കെയും നിഗൂഢമായിരിക്കട്ടെ. നിഗൂഢത...! മനുഷ്യ സമൂഹത്തിൽ ഏറ്റവും ആകർഷണീയതയുള്ള വാക്ക്. അത് വാക്കായി, വരയായി, വ്യക്തിയായി, വ്യക്തിഹത്യയായി മാറുന്നു.
ഞാനറിയുന്ന ഈ കലാലയം അംഗീകരിക്കാനല്ല, സ്വയം അംഗീകരിക്കപ്പെടാനും ശ്രദ്ധനേടാനുമുള്ളതാണ്. രണ്ടുപേർക്കിരിക്കാവുന്ന ഇരിപ്പിടത്തിൽ കാലുകൾ വിടർത്തി, വിശാലമായ ഇരുന്ന് മറ്റൊരാളെക്കൂടി കടന്നുവരാൻ പോലും അനുവദിക്കാതെ നിലകൊള്ളുന്നവർ.
ഇവിടെ എനിക്കുചുറ്റുമുള്ളവർ എന്നെ ശ്രദ്ധിക്കുന്നില്ല എന്നതുതന്നെ ആശ്വാസമാണ്. കരിമ്പടത്തിലേയ്ക് നുഴഞ്ഞു കയറി വെളിച്ചത്തിന്റെ കൂർത്ത ശരങ്ങളേൽക്കാതെ കണ്ണുതുറന്നു കിടക്കുന്നതുപോലെ.
ഹാ! ശാന്തം. പ്രശാന്തം. വാക്കിലെങ്കിലുമെന്റെ ലോകം !
എനിക്ക് രാത്രികൾ വേണം. ഞാനും എന്റെ പ്രിയപ്പെട്ട വരികളും ഈണവും മാത്രമുള്ള നിശബ്ദതയുടെ രാത്രികൾ .
മനുഷ്യനെന്ന കൂറ്റൻ കടൽത്തിരകളിൽ നിന്നകന്നൊരു ദ്വീപ്. ഏകാന്തത. രാത്രി. സംഗീതം.
ഹാ. ഇനി ഞാനുറങ്ങട്ടെ !
Comments
Post a Comment