ഫെബ്രുവരി 07 / 2018 ഒരുപാട് നാളുകളായി എഴുതണമെന്ന ആഗ്രഹം വെറും ആശ മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളം പിന്നിട്ടിട്ടും എഫ്ലുവിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല. ചിലപ്പോൾ നിഷേദാത്മക ചിന്ത . മറ്റുചിലപ്പോൾ വിഷാദം. അതുമല്ലെങ്കിൽ നിരാശ, അലസത, ഇവയിലേതെങ്കിലും തടസ്സമായി എഴുത്തിനും മനസിനുമിടയിൽ നിന്നു. എപ്പോഴൊക്കെയോ വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ ചിന്തകൾ കാടുകയറി. കുളിമുറിയിൽ മൂളിപ്പാട്ടിന് പകരം ചിന്തകളാണ് അകമ്പടിചേരുന്നത് - എഴുതണമെന്ന വിറളിപിടിച്ച ചിന്ത. ശാന്തമായ അന്തരീക്ഷമുണ്ടായപ്പോൾ മനസ്സ് ഇരുണ്ടുകാർമൂടി കിടന്നു. ആര്യമോൾ കളിയാക്കുന്നതുപോലെ ശൈലി നഷ്ടപ്പെട്ടിരിക്കുന്നു. തുന്നിച്ചേർത്ത അലങ്കാരങ്ങളുള്ള കുപ്പായംപോലെ എന്റെ ഭാഷയും അലോസരപ്പെടുത്തുന്നുണ്ടാവാം. സാരമില്ല.. സ്വയം ആശ്വസിക്കാനെങ്കിലും എനിക്കിപ്പോൾ കഴിയുന്നതിൽ അതിശയം തോന്നുന്നു. വീണ്ടും എഴുത്തു കാടുകയറുന്നു....... പാതകൾ മാറി - പരന്നൊഴുകുന്ന നദിപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ദിക്കറിയാതെ പായുന്ന ചിതറിയ രഥത്തിലെ കുതിരയെപ്പോലെ. ഇവിടെ ഈ വായനാമുറിയിലെങ്കിലും ആരും എന്നെ ശ്രദ...
Posts
- Get link
- X
- Other Apps
രാധാ വിരഹം തണുവാർന്നു തുള്ളി വീണ്ടും തനുവോടലിലിഞ്ഞിടുന്നു . വിറയാർന്ന ചുണ്ടിനാലെൻ വിരഹം വിതുമ്പിടുന്നു . മഥുരാപുരിയ്ക്കു മീതെ ... മഴയായി മിഴിനീർ കണങ്ങൾ , പ്രളയാബ് ധി പോലശിപ്പൂ ... പ്രണയാവരൂഢമാ മണ്ണിൽ . അനുദൂരം നാമകന്നു , അനുലോമം നിന്നപദാനം . മുകുന്ദാനുരാഗം മുരളീരവാനന്ദം മുഗ് ദം മുകർന്നൊരിയ്ക്കലെല്ലാം . അച്യുതം ഈ ഓർമയെങ്കിലും അന്യമായി നീപോയ സരണിയിലെന്നഹം . അറിയുകയൊന്നു നീ , അതിഗൂഢമീ സത്യം ... അമലാർദ്രമെന്നനുരാഗം - അതിൽ , അവ്യയമെന്റെ ആത്മാവ് .
ഒരു ഡയറി കുറിപ്പ്
- Get link
- X
- Other Apps
ഫെബ്രുവരി 07 / 2018 ഒരുപാട് നാളുകളായി എഴുതണമെന്ന ആഗ്രഹം വെറും ആശ മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളം പിന്നിട്ടിട്ടും എഫ്ലുവിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല. ചിലപ്പോൾ നിഷേദാത്മക ചിന്ത . മറ്റുചിലപ്പോൾ വിഷാദം. അതുമല്ലെങ്കിൽ നിരാശ, അലസത, ഇവയിലേതെങ്കിലും തടസ്സമായി എഴുത്തിനും മനസിനുമിടയിൽ നിന്നു. എപ്പോഴൊക്കെയോ വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ ചിന്തകൾ കാടുകയറി. കുളിമുറിയിൽ മൂളിപ്പാട്ടിന് പകരം ചിന്തകളാണ് അകമ്പടിചേരുന്നത് - എഴുതണമെന്ന വിറളിപിടിച്ച ചിന്ത. ശാന്തമായ അന്തരീക്ഷമുണ്ടായപ്പോൾ മനസ്സ് ഇരുണ്ടുകാർമൂടി കിടന്നു. ആര്യമോൾ കളിയാക്കുന്നതുപോലെ ശൈലി നഷ്ടപ്പെട്ടിരിക്കുന്നു. തുന്നിച്ചേർത്ത അലങ്കാരങ്ങളുള്ള കുപ്പായംപോലെ എന്റെ ഭാഷയും അലോസരപ്പെടുത്തുന്നുണ്ടാവാം. സാരമില്ല.. സ്വയം ആശ്വസിക്കാനെങ്കിലും എനിക്കിപ്പോൾ കഴിയുന്നതിൽ അതിശയം തോന്നുന്നു. വീണ്ടും എഴുത്തു കാടുകയറുന്നു....... പാതകൾ മാറി - പരന്നൊഴുകുന്ന നദിപോലെ, അല്ലെങ്കിൽ ഇരുട്ടിൽ ദിക്കറിയാതെ പായുന്ന ചിതറിയ രഥത്തിലെ കുതിരയെപ്പോലെ. ഇവിടെ ഈ വായനാമുറിയി...