Posts

Showing posts from July, 2020

ഒരു ഡയറി കുറിപ്പ്

ഫെബ്രുവരി 07 / 2018 ഒരുപാട് നാളുകളായി എഴുതണമെന്ന ആഗ്രഹം വെറും ആശ മാത്രമായി അവശേഷിക്കാൻ തുടങ്ങിയിട്ട്. ഏകദേശം ഒരു വർഷത്തോളം പിന്നിട്ടിട്ടും എഫ്ലുവിനെ കുറിച്ച് കാര്യമായി ഒന്നും തന്നെ എഴുതിയിട്ടില്ല. ചിലപ്പോൾ നിഷേദാത്മക ചിന്ത . മറ്റുചിലപ്പോൾ വിഷാദം. അതുമല്ലെങ്കിൽ നിരാശ, അലസത, ഇവയിലേതെങ്കിലും തടസ്സമായി എഴുത്തിനും മനസിനുമിടയിൽ നിന്നു.   എപ്പോഴൊക്കെയോ  വീണ്ടും എഴുതിത്തുടങ്ങിയപ്പോൾ ചിന്തകൾ കാടുകയറി. കുളിമുറിയിൽ മൂളിപ്പാട്ടിന് പകരം ചിന്തകളാണ് അകമ്പടിചേരുന്നത് - എഴുതണമെന്ന വിറളിപിടിച്ച ചിന്ത. ശാന്തമായ  അന്തരീക്ഷമുണ്ടായപ്പോൾ മനസ്സ് ഇരുണ്ടുകാർമൂടി കിടന്നു. ആര്യമോൾ കളിയാക്കുന്നതുപോലെ ശൈലി നഷ്ടപ്പെട്ടിരിക്കുന്നു. തുന്നിച്ചേർത്ത അലങ്കാരങ്ങളുള്ള കുപ്പായംപോലെ എന്റെ ഭാഷയും അലോസരപ്പെടുത്തുന്നുണ്ടാവാം. സാരമില്ല.. സ്വയം ആശ്വസിക്കാനെങ്കിലും എനിക്കിപ്പോൾ കഴിയുന്നതിൽ അതിശയം തോന്നുന്നു. വീണ്ടും എഴുത്തു കാടുകയറുന്നു....... പാതകൾ മാറി - പരന്നൊഴുകുന്ന നദിപോലെ, അല്ലെങ്കിൽ  ഇരുട്ടിൽ  ദിക്കറിയാതെ പായുന്ന ചിതറിയ  രഥത്തിലെ  കുതിരയെപ്പോലെ. ഇവിടെ ഈ വായനാമുറിയി...