Posts

Showing posts from August, 2020
  രാധാ വിരഹം തണുവാർന്നു തുള്ളി വീണ്ടും തനുവോടലിലിഞ്ഞിടുന്നു . വിറയാർന്ന ചുണ്ടിനാലെൻ വിരഹം വിതുമ്പിടുന്നു . മഥുരാപുരിയ്ക്കു മീതെ ... മഴയായി മിഴിനീർ കണങ്ങൾ ,   പ്രളയാബ് ‌ ധി പോലശിപ്പൂ ... പ്രണയാവരൂഢമാ   മണ്ണിൽ . അനുദൂരം നാമകന്നു , അനുലോമം നിന്നപദാനം . മുകുന്ദാനുരാഗം മുരളീരവാനന്ദം മുഗ് ‌ ദം മുകർന്നൊരിയ്ക്കലെല്ലാം .   അച്യുതം ഈ ഓർമയെങ്കിലും അന്യമായി നീപോയ സരണിയിലെന്നഹം . അറിയുകയൊന്നു   നീ , അതിഗൂഢമീ സത്യം ...  അമലാർദ്രമെന്നനുരാഗം - അതിൽ , അവ്യയമെന്റെ ആത്മാവ് .